Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala
HomeEntertainment15 വർഷത്തെ സ്നേഹയാത്ര; സുപ്രിയയ്ക്ക് വിവാഹവാർഷികാശംസകളുമായി പൃഥ്വിരാജ് | Prithviraj Supriya...

15 വർഷത്തെ സ്നേഹയാത്ര; സുപ്രിയയ്ക്ക് വിവാഹവാർഷികാശംസകളുമായി പൃഥ്വിരാജ് | Prithviraj Supriya Wedding Anniversary

🎙️ Latest Podcast

കൊച്ചി: മലയാള സിനിമയിലെ മാതൃകാ ദമ്പതികളായ പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ 15-ാം വിവാഹവാർഷികം ആഘോഷിക്കുന്നു (Prithviraj Supriya Wedding Anniversary). സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

 

View this post on Instagram

 

A post shared by Prithviraj Sukumaran (@therealprithvi)

സുപ്രിയയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെയായിരുന്നു: “വിവാഹവാർഷികാശംസകൾ പങ്കാളി. കൂടുതൽ യാത്രകൾക്കും, കണ്ടെത്തലുകൾക്കും, എന്നെന്നേക്കുമായി ഒരുമിച്ച് പോരാടുന്നതിനും.”

പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച സുപ്രിയയും ആശംസകൾ അറിയിച്ചു. “15-ാം വിവാഹവാർഷികാശംസകൾ P. ആലിക്കുട്ടിക്കും സോറോ ബേബിയ്ക്കുമൊപ്പം ജീവിതകാലം മുഴുവൻ ഒന്നിച്ചുണ്ടാകാൻ നമുക്ക് ആശംസിക്കാം” എന്നാണ് സുപ്രിയ കുറിച്ചത്. (അലംകൃത എന്നാണ് ഇവരുടെ മകളുടെ പേര്).

2011 ഏപ്രിൽ 25-നായിരുന്നു പാലക്കാട് വെച്ച് ഇരുവരുടെയും വിവാഹം. ബിബിസി ഇന്ത്യയിൽ പത്രപ്രവർത്തകയായിരുന്ന സുപ്രിയ സിനിമയിലേക്കുള്ള കടന്നുവരവിലൂടെ ഇന്ന് ശ്രദ്ധേയയായ നിർമ്മാതാവ് കൂടിയാണ്. ‘പൃഥ്വിരാജ് പ്രൊഡക്ഷൻസ്’ എന്ന ബാനറിന് കീഴിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും ചേർന്ന് മലയാളത്തിന് സമ്മാനിച്ചത്.

ആശംസകളുമായി ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖരും നിരവധി ആരാധകരും കമന്റ് ബോക്സിൽ എത്തുണ്ട്.

Story Summary: Actor Prithviraj Sukumaran and producer Supriya Menon celebrated their 15th wedding anniversary today, April 25. Both took to social media to share heartfelt messages and pictures of their journey together. Married in 2011, the couple has been a powerhouse in the Malayalam film industry, both personally and professionally.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.