Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala
Home⁠Tamil Nadu Electionതമിഴ്‌നാട്ടിൽ പോളിംഗ് സമയം നീട്ടണം: തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി വിജയ്...

തമിഴ്‌നാട്ടിൽ പോളിംഗ് സമയം നീട്ടണം: തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി വിജയ് | Vijay

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ടിവികെ അധ്യക്ഷൻ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യത്തിന് ബസ് സർവീസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർക്ക് ബൂത്തുകളിൽ എത്താൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.(Polling time should be extended in Tamil Nadu, Vijay writes to Election Commission )

നിലവിൽ വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന പോളിംഗ് രാത്രി 8 മണി വരെ നീട്ടണം. വോട്ടർമാർക്ക് ബൂത്തുകളിലെത്താൻ മതിയായ ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും ട്രാൻസ്‌പോർട്ട് കോർപ്പറേഷനും നിർദ്ദേശം നൽകണം. പോളിംഗ് വൈകുന്ന സാഹചര്യത്തിൽ ബൂത്തുകളിലെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കാൻ പ്രത്യേക ഓഫീസറെ നിയമിക്കണം എന്നിവയാണ് ആവശ്യങ്ങൾ.

ബസ് സർവീസുകൾ വെട്ടിക്കുറച്ചത് വോട്ടർമാരെ തടയാനുള്ള ആസൂത്രിത നീക്കമാണെന്ന് സംശയിക്കുന്നതായും വിജയ് ആരോപിച്ചു. വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകാനായി യുവാക്കൾ ഉൾപ്പെടെയുള്ള വോട്ടർമാർ ബസ് സ്റ്റാൻഡുകളിൽ തടിച്ചുകൂടിയെങ്കിലും ബസുകൾ ഇല്ലാത്തതിനെത്തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ആരോപണങ്ങൾ തള്ളി തമിഴ്‌നാട് ഗതാഗത വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 4 മണി മുതൽ തന്നെ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 1 മണി വരെ സർവീസുകൾ തുടരും. സർവീസുകൾ നടത്തുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.