കോഴിക്കോട്: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂമിന് സമീപത്തെ ‘മെറ്റീരിയൽ റൂം’ തുറന്ന സംഭവത്തിൽ യുഡിഎഫ് നിയമപോരാട്ടത്തിലേക്ക്. കലക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കുമെതിരെ നാളെ കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. (Kozhikode strong room controversy, UDF moves court against Collector)
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടും നടപടിയെടുക്കാൻ കലക്ടർ തയ്യാറാകുന്നില്ലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഈ വിഷയത്തിൽ ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമുകളല്ല, മറിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന ‘മെറ്റീരിയൽ റൂം’ ആണ് തുറന്നത്. തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയറായ ‘എൻകോറിൽ’ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ചില രേഖകൾ എടുക്കാനാണ് മുറി തുറന്നത്.

