Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala
HomeKeralaമുണ്ടത്തിക്കോട് ദുരന്തം: തിരച്ചിൽ ഊർജ്ജിതം; പാടശേഖരത്ത് നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി;...

മുണ്ടത്തിക്കോട് ദുരന്തം: തിരച്ചിൽ ഊർജ്ജിതം; പാടശേഖരത്ത് നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി; കഡാവർ നായകൾ രംഗത്ത് | Mundathikode tragedy

🎙️ Latest Podcast

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ കാണാതായവർക്കായി പാടശേഖരങ്ങളിൽ നടത്തുന്ന തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ കെഡാവർ നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പാടത്ത് ചിതറിക്കിടക്കുന്ന നിലയിൽ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെടുത്തത്.(Mundathikode tragedy, Search intensified; More body parts found in fields)

വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഡാവർ നായ്ക്കൾ നടത്തിയ പരിശോധനയിലാണ് ശരീര അവശിഷ്ടങ്ങൾ കണ്ടെത്താനായത്. ഉഗ്രസ്ഫോടനമാണ് നടന്നതെന്നതിനാൽ ശരീരഭാഗങ്ങൾ ദൂരേക്ക് തെറിച്ചുപോയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. പ്രദേശത്ത് വ്യാപകമായ പരിശോധന തുടരുകയാണ്.

അപകടം നടന്ന സ്ഥലത്ത് അവശേഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. പ്രദേശം ഇപ്പോഴും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ഇന്നലെയുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായാണ് പ്രാഥമിക കണക്കുകൾ. എന്നാൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തുന്നത് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.