Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala
HomeNationalശരദ് പവാർ ആശുപത്രിയിൽ: ബാരാമതി നാളെ പോളിംഗ് ബൂത്തിലേക്ക് | Sharad Pawar

ശരദ് പവാർ ആശുപത്രിയിൽ: ബാരാമതി നാളെ പോളിംഗ് ബൂത്തിലേക്ക് | Sharad Pawar

🎙️ Latest Podcast

മുംബൈ: ശരദ് പവാറിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.(Sharad Pawar admitted to Mumbai hospital, Baramati to the polling booth tomorrow)

നെഞ്ചിലെ അണുബാധയെത്തുടർന്നാണ് ശരദ് പവാറിനെ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളും നിർജ്ജലീകരണവും കാരണം ഈ വർഷം ഫെബ്രുവരിയിൽ പൂനെയിലെ ആശുപത്രിയിൽ അദ്ദേഹത്തെ രണ്ട് തവണ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം ബാരാമതിയിൽ നാളെ വോട്ടെടുപ്പ് നടക്കും. 1967 മുതൽ ഇന്നുവരെ ബാരാമതിയിലെ വോട്ട് മുടക്കിയിട്ടില്ലാത്ത വ്യക്തിയാണ് ശരദ് പവാർ. പവാർ കുടുംബത്തിന്റെ കോട്ടയായ ബാരാമതിയിൽ അജിത് പവാറിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഇതിനെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.