Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala
HomeKeralaതൃശൂർ പൂരം നടത്തിപ്പിൽ നാളെ തീരുമാനം: ദേവസ്വം-ജില്ലാ ഭരണകൂട യോഗം വിളിക്കും,...

തൃശൂർ പൂരം നടത്തിപ്പിൽ നാളെ തീരുമാനം: ദേവസ്വം-ജില്ലാ ഭരണകൂട യോഗം വിളിക്കും, ഇന്ന് മന്ത്രിസഭാ യോഗം | Thrissur Pooram

🎙️ Latest Podcast

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം നാളെയുണ്ടാകും. നാളെ രാവിലെ 10.30-ന് ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും തമ്മിൽ നടത്തുന്ന ചർച്ചയ്ക്ക് ഹൈക്കോടതി അനുമതി നൽകിയതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.(Decision on Thrissur Pooram implementation tomorrow, cabinet meeting today )

പൂരം നടത്തിപ്പിൽ സർക്കാർ ഏകപക്ഷീയമായ തീരുമാനമെടുക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക ക്യാബിനറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ചികിത്സയിലായതിനാലാണ് സംഭവസ്ഥലത്ത് എത്താൻ കഴിയാത്തതെന്നും മന്ത്രി അറിയിച്ചു.

അപകടത്തിൽ മരിച്ചവരുടെ കൃത്യമായ എണ്ണത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇന്ന് നടത്തിയ തിരച്ചിലിൽ സംഭവസ്ഥലത്തുനിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെടുത്തു. സ്ഫോടനത്തിൽ ചിതറിപ്പോയ ശരീരഭാഗങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച ശേഷമേ മരണസംഖ്യയിൽ വ്യക്തത വരികയുള്ളൂ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.