Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala
HomeKerala'100 വീടെന്ന വാഗ്ദാനം പാലിക്കും, ഏറ്റവും കൂടുതൽ പറ്റിച്ചയാൾ പിണറായി വിജയൻ,...

‘100 വീടെന്ന വാഗ്ദാനം പാലിക്കും, ഏറ്റവും കൂടുതൽ പറ്റിച്ചയാൾ പിണറായി വിജയൻ, തിരുവനന്തപുരത്ത് പൈപ്പ് തുറന്നാൽ ഒരിടത്തും വെള്ളമില്ല’: K മുരളീധരൻ | K Muraleedharan

🎙️ Latest Podcast

കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് വാഗ്ദാനം ചെയ്ത 100 വീടുകൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് കെ. മുരളീധരൻ പറഞ്ഞു. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളിലെ വീഴ്ചകളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.(Will keep the promise of 100 houses, says K Muraleedharan)

വയനാട്ടിൽ വീടുപണിക്കായി സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങിയിട്ടുണ്ട്. നിർമ്മാണം ഉടൻ തുടങ്ങും. സർക്കാർ വീടുകളുടെ പണി പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തുന്നത് ആളെപ്പറ്റിക്കലാണ്. ഏറ്റവും കൂടുതൽ ആളുകളെ പറ്റിച്ച വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരൻ ആരോപിച്ചു.

ജനവിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂമിന് സമീപം ആളുകൾ എത്തിയത് തെറ്റായ നടപടിയാണ്. സ്ട്രോങ്ങ് റൂമിന് പരിസരത്ത് ആരും പോകേണ്ട ആവശ്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.  കാലിയായ ഖജനാവ് വെച്ചാണ് അലാവുദ്ദീന്റെ അത്ഭുത വിളക്ക് പോലെ കാര്യങ്ങൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു.

തലസ്ഥാനത്ത് പൈപ്പ് തുറന്നാൽ വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതിൽ സിപിഎമ്മും ബിജെപിയും പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.