തൃശൂർ: കൊടകര മറ്റത്തൂർ കടമ്പോട് പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നിലവിൽ അങ്കമാലിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.(10-year-old boy remains on ventilator after snakebite, Medical Bulletin reports slight improvement in health condition)
കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി പ്രകടമാകുന്ന മുറയ്ക്ക് വെന്റിലേറ്റർ സപ്പോർട്ട് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
അപകടം നടന്ന വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയതിനെത്തുടർന്ന് വനംവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ പരിസരത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ, പാമ്പുകളെ തുരത്തുന്നതിനായി ഇന്നലെ വീടിന് ചുറ്റും വനംവകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടു. രണ്ടാമതും പാമ്പിനെ കണ്ടതോടെ പ്രദേശവാസികളും ആശങ്കയിലാണ്.

