Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeKeralaഇടുക്കിയിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ | Idukki Crime News

ഇടുക്കിയിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ | Idukki Crime News

🎙️ Latest Podcast

കരിമണ്ണൂർ: സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി (Idukki Crime News). പെരിങ്ങാശേരി വെണ്ണിയാനി ഈന്തുങ്കൽ രാജു (മണി) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമായിരുന്നു സംഭവം. വൈകുന്നേരം ടൗണിലേക്ക് വരികയായിരുന്ന രാജുവിനെ ബിജു വഴിയിൽ തടഞ്ഞുനിർത്തുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കുത്തേറ്റു വീണ രാജുവിനെ ഉടൻ തന്നെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

തിങ്കളാഴ്ച പകൽ വെണ്ണിയാനിയിലെ ഒരു വിവാഹ നിശ്ചയ ചടങ്ങിനിടെ ബിജു പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. അന്ന് പോലീസ് എത്തി ഇയാളുടെ കയ്യിലുണ്ടായിരുന്ന കത്തി വാങ്ങി വെച്ച ശേഷം ഇയാളെ വീട്ടിലാക്കി മടങ്ങിയതായിരുന്നു. എന്നാൽ വൈകിട്ടോടെ വീണ്ടും ആയുധവുമായെത്തി ഇയാൾ സഹോദരനെ ആക്രമിക്കുകയായിരുന്നു.

ബിജു നേരത്തെ മാനസികരോഗത്തിന് മരുന്ന് കഴിച്ചിരുന്ന വ്യക്തിയാണെന്ന് നാട്ടുകാർ പറയുന്നു. പ്രതി ബിജുവിനെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Story Summary: A 53-year-old man, Raju, was stabbed to death by his younger brother, Biju, in Karimannoor, Idukki. The incident occurred on Monday evening near Peringassery. Police had previously intervened in a dispute involving Biju earlier that day. Biju, reportedly undergoing psychiatric treatment, is currently in police custody.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.