Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeKeralaപാമ്പ് കടിയേറ്റ അനോജിൻ്റെ ആരോഗ്യനിലയിൽ പുരോഗതി, കണ്ണ് തുറന്നു, നിർദേശങ്ങളോട് പ്രതികരിക്കുന്നു:...

പാമ്പ് കടിയേറ്റ അനോജിൻ്റെ ആരോഗ്യനിലയിൽ പുരോഗതി, കണ്ണ് തുറന്നു, നിർദേശങ്ങളോട് പ്രതികരിക്കുന്നു: മെഡിക്കൽ ബുള്ളറ്റിൻ | Snake

🎙️ Latest Podcast

തൃശൂർ: പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പത്തു വയസ്സുകാരൻ അനോജ് ബോധം വീണ്ടെടുത്തു. കുട്ടി കണ്ണ് തുറന്നതായും ഡോക്ടർമാരുടെ നിർദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെത്തുടർന്ന് കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.(Snake-bitten boy’s health improves, responding to instructions, says Medical Bulletin)

കുട്ടി നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റർ സഹായം തുടരും. കുട്ടിയെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുമെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി.

പാമ്പുകടിയേറ്റ് അനോജിന്റെ സഹോദരൻ എട്ടു വയസ്സുകാരൻ ആൽജോ മരണപ്പെട്ടിരുന്നു. മൃതദേഹം പൊതുദർശനത്തിന് വെച്ച സമയത്ത് വീടിനുള്ളിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. അനോജിന്റെ ആരോഗ്യനിലയിലുണ്ടായ മാറ്റം വലിയ ആശ്വാസമാണ് നൽകുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.