എറണാകുളം: പച്ചാളത്ത് യുവാവിനെ ഫ്രൈയിംഗ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സിനോഷിന്റെ വീട്ടിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്.(Friend arrested for killing man after hitting him on the head with a frying pan)
ഞായറാഴ്ച രാത്രി സിനോഷിന്റെ വീട്ടിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ ഇവർ തമ്മിൽ തർക്കമുണ്ടാവുകയും പ്രകോപിതനായ സിനോഷ് ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ആൽ ജൂഡിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള സിനോഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്.
സംഭവസമയത്ത് ഇവർക്കൊപ്പം മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

