Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeKeralaമദ്യലഹരിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം: അമ്മാവനെ അടിച്ചുകൊന്നയാൾ പിടിയിൽ | Death

മദ്യലഹരിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം: അമ്മാവനെ അടിച്ചുകൊന്നയാൾ പിടിയിൽ | Death

🎙️ Latest Podcast

പാലക്കാട്: മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ അനന്തിരവന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു. വടകരപതി കൗണ്ടന്നൂർ സ്വദേശി ശെന്തിൽ കുമാർ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഇയാളുടെ അനന്തിരവൻ പ്രഭാകരനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Argument while eating being drunk, Man arrested for beating uncle to death)

ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ശെന്തിൽ കുമാറും പ്രഭാകരനും ഒപ്പമിരുന്ന് മദ്യപിച്ച ശേഷം ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് തർക്കം ഉടലെടുത്തത്. വാക്കുതർക്കം രൂക്ഷമായതോടെ പ്രഭാകരൻ സമീപത്തുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശെന്തിൽ കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശെന്തിൽ കുമാർ മരിച്ചു. കൃത്യത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രഭാകരനെ പിടികൂടാനായി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിയിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.