കോട്ടയം: പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനിയായ ഡോ. ലക്ഷ്മി ആർ. പണിക്കർ (33) ആണ് മരിച്ചത് (Doctor Suicide Pala). ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കെഴുവംകുളത്തുള്ള ഹോസ്റ്റൽ മുറിയിൽ ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റൽ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെനേരമായിട്ടും വിവരമില്ലാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പാലാ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോക്ടറുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകുമെന്നും അധികൃതർ വ്യക്തമാക്കി.
Summary: A 33-year-old woman doctor, Dr. Lakshmi R. Panicker, was found dead in her hostel room at Kozhuvanal near Pala, Kottayam. She was a practitioner at Mar Sleeva Medicity, Pala. The body was found hanging in her room, which was locked from the inside. While preliminary police investigation suggests suicide, the exact cause is yet to be determined. Pala police have initiated an investigation into the incident.

