Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala
HomeKeralaപുലിയുടെ ആക്രമണം: അതിരപ്പള്ളി മലക്കപ്പാറയിൽ വയോധികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം ഭക്ഷിച്ച നിലയിൽ...

പുലിയുടെ ആക്രമണം: അതിരപ്പള്ളി മലക്കപ്പാറയിൽ വയോധികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം ഭക്ഷിച്ച നിലയിൽ | Leopard attack

🎙️ Latest Podcast

തൃശൂർ: അതിരപ്പള്ളി മലക്കപ്പാറയ്ക്ക് സമീപം തമിഴ്‌നാട് അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക ദാരുണമായി കൊല്ലപ്പെട്ടു. ഇൻസൈ അമ്മാൾ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം വീടിന് സമീപം കണ്ടെത്തിയത്.(Leopard attack, Elderly woman dies tragically in Athirappilly)

മലക്കപ്പാറ ഷോളയാർ ഡാമിന് സമീപമുള്ള ഇവരുടെ വീടിന് അടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ഷോളയാർ ഡാമിലെ തമിഴ്‌നാട് അതിർത്തിക്കുള്ളിലാണ് അപകടം നടന്ന സ്ഥലം. ജനവാസ മേഖലയ്ക്ക് തൊട്ടടുത്ത് വയോധിക കൊല്ലപ്പെട്ടത് പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.