പാലക്കാട്/വയനാട്: വേനൽച്ചൂടിൽ ആശ്വാസം തേടി പുഴയിലിറങ്ങിയ മൂന്ന് പേർ അപകടത്തിൽപ്പെട്ടു (Kerala Drowning News). പാലക്കാട് അട്ടപ്പാടിയിൽ തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കളും വയനാട് പനമരത്ത് ഒരു യുവാവുമാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂർ ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിനോദസഞ്ചാരികളാണ് മുങ്ങിമരിച്ചത്. കോയമ്പത്തൂർ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്.
ലൂക്കൗട്ട് പോയിന്റിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു.
വയനാട് പനമരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.വാഴവറ്റ സ്വദേശി ശരത്ത് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മാനന്തവാടിയിൽ നിന്ന് ഫയർഫോഴ്സും സന്നദ്ധ സംഘടനകളും സ്ഥലത്തെത്തിയാണ് മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുത്തത്..
വേനൽക്കാലത്ത് പുഴകളിലെ ഒഴുക്കും കയങ്ങളും തിരിച്ചറിയാതെ ഇറങ്ങുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Story Summary: Three youths drowned in Kerala in separate incidents. Two Coimbatore natives died in the Bhavani River in Attappady, while a local youth drowned in the Panamaram River in Wayanad.

