Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeNationalശബരിമല യുവതിപ്രവേശനം: സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും, നിർണ്ണായക നിരീക്ഷണങ്ങളുമായി...

ശബരിമല യുവതിപ്രവേശനം: സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും, നിർണ്ണായക നിരീക്ഷണങ്ങളുമായി ബെഞ്ച് | Sabarimala

🎙️ Latest Podcast

ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് അഞ്ചാം ദിവസവും വാദം കേൾക്കുന്നു. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾക്കാണ് ഇന്ന് മുൻഗണന നൽകുന്നത്. മുതിർന്ന അഭിഭാഷകരാണ് ഇന്ന് പ്രധാനമായും വാദങ്ങൾ നിരത്തുന്നത്.(Sabarimala women’s entry, Hearing to continue in Supreme Court today, bench makes crucial observations)

വാദത്തിനിടെ ചീഫ് ജസ്റ്റിസ് ഉയർത്തിയ ചോദ്യങ്ങൾ ഏറെ ശ്രദ്ധേയമായി. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകും എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജസ്റ്റിസ് നാഗരത്നയും വിഷയത്തിൽ രൂക്ഷമായ വിമർശനം ഉന്നയിച്ചു. അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല വിധി ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന, സാമൂഹിക പരിഷ്ക്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാനാകില്ലെന്നും അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ വാദങ്ങളും ഇന്ന് സഭയിൽ ഉയർന്നേക്കും. മുതിർന്ന അഭിഭാഷകൻ ജയ്ജീപ് ഗുപ്തയാകും സർക്കാരിനായി ഹാജരാവുക. വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതിനേക്കാൾ, യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് സർക്കാർ ഉന്നയിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.