തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ മത്സരം നടക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി (Kerala SSLC Result 2026 Date). കഴിഞ്ഞ തവണത്തെ അനുഭവം ഓർമ്മിപ്പിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം. കഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കരുതി പലരും വകുപ്പുകൾ വരെ പങ്കിട്ടിരുന്നു. കാറിന്റെ നമ്പറിനായി ജ്യോത്സ്യനെ കണ്ട് തിരിച്ചുവന്നപ്പോഴാണ് ഫലം മാറിയതെന്ന് ശിവൻകുട്ടി പരിഹസിച്ചു.
കോൺഗ്രസിൽ ഇപ്പോൾ തന്നെ മൂന്ന് മുഖ്യമന്ത്രിമാരുടെ പട്ടികയുണ്ട്. വരും ദിവസങ്ങളിൽ ഇത് ഇനിയും കൂടും. മെയ് 4 വരെ ഇങ്ങനെയുള്ള പല തമാശകളും കാണാമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ ആരെയും മന്ത്രിമാരായി തീരുമാനിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ അത്തരം ചർച്ചകൾ ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം
വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകളും മന്ത്രി വി. ശിവൻകുട്ടി പങ്കുവെച്ചു. മെയ് മൂന്നാം വാരത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കും. നേരത്തെ മെയ് 8 ആയിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോൾ മാറ്റം വരുത്തി. ഏപ്രിൽ 16 മുതൽ മെയ് 2 വരെ 72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും. പ്ലസ് ടു പരീക്ഷാ ഫലം മെയ് 25-ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ജൂൺ ഒന്നിന് തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കും. വേനൽച്ചൂട് കണക്കിലെടുത്ത് കുട്ടികളെ നിർബന്ധിച്ച് അവധിക്കാല ക്ലാസുകളിൽ പങ്കെടുപ്പിക്കരുത്. ഇത്തരം നീക്കങ്ങളിൽ നിന്ന് സ്കൂളുകൾ പിന്തിരിയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ കേരള (SSK) വഴി ലഭിക്കേണ്ട 1158 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. ഇത് പല പദ്ധതികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Story Summary: Education Minister V. Sivankutty mocked the Congress party’s internal debates over the Chief Minister candidate before the election results. He also announced that the SSLC results will be declared in the third week of May and Plus Two results on May 25.

