തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ഡ്രൈവർ മരിച്ചു. കല്ലമ്പലം സ്വദേശി ഷാജിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത് (Kallambalam School Bus Accident). ബസ്സിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. അയിരൂർ എം.ജി.എം (MGM) സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ അധ്യാപകരുമായി കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. നാവായികുളം തട്ടുപാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബസ്സിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
റോഡരികിൽ അശ്രദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അമിതവേഗതയുമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Story Summary: A school bus driver, Shaji, died after the MGM school bus he was driving rammed into a parked crane at Navayikulam, Kallambalam. Five others were injured and admitted to the hospital.

