കൊച്ചി: സോഷ്യൽ മീഡിയയിലെ പരിചിത മുഖമായ റിൻസി മുംതാസിനെ ലഹരിമരുന്നുമായി പോലീസ് പിടികൂടി (Rincy Mumthas MDMA arrest). നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോട്ടലിൽ വെച്ചാണ് 3.58 ഗ്രാം എംഡിഎംഎ (MDMA) സഹിതം ഇവർ പിടിയിലായത്. റിൻസിക്കൊപ്പം മറ്റ് മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹോട്ടലിൽ ലഹരി ഉപയോഗവും വിതരണവും നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു മിന്നൽ പരിശോധന. പിടികൂടിയ മയക്കുമരുന്ന് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ റിൻസി മുംതാസ് കോഴിക്കോട് ഫറൂക്ക് സ്വദേശിയാണ്.
ലഹരി കേസുകളിൽ റിൻസി കുടുങ്ങുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വർഷം ജൂലൈയിലും സമാനമായ രീതിയിൽ എംഡിഎംഎയുമായി ഇവർ പിടിയിലായിരുന്നു. അന്ന് കൊച്ചി കാക്കനാട്ടുള്ള ഒരു ഫ്ലാറ്റിൽ വെച്ചായിരുന്നു പോലീസ് ഇവരെ പിടികൂടിയത്. ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരിമരുന്ന് ഇടപാടുകളിൽ ഇവർ പങ്കാളിയാകുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി ശൃംഖലയെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
Story Summary: Social media influencer Rincy Mumthas has been arrested for the second time with MDMA in Kochi. She was caught from a hotel near Nedumbassery airport along with three others. Rincy was previously arrested in July for possession of synthetic drugs.

