കൊച്ചി: ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും ആത്മവിശ്വാസവും നൽകുന്നതിനായി ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന് കീഴിലുള്ള അപ്ലയൻസസ് ബിസിനസ് വിഭാഗം ‘ഗോദ്‌റെജ് പ്രോമിസ്’ പദ്ധതിക്ക് തുടക്കം കുറിച്ചു (Godrej Promise Five Year Warranty). ഒളിഞ്ഞിരിക്കുന്ന ചെലവുകളൊന്നുമില്ലാതെ, ഉൽപ്പന്നങ്ങൾ വാങ്ങുന്ന തീയതി മുതൽ അഞ്ച് വർഷത്തേക്ക് പൂർണ്ണമായ വാറന്റി ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.
2026 ഏപ്രിൽ 1 മുതൽ വാങ്ങുന്ന റെഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കൂളറുകൾ, മൈക്രോവേവ് ഓവനുകൾ, ഡീപ്പ് ഫ്രീസറുകൾ, എസികൾ എന്നിവയ്ക്ക് ഈ ആനുകൂല്യം ലഭിക്കും. ഗ്യാസ് റീചാർജ്, ടെക്‌നീഷ്യൻ സന്ദർശനം, എസികൾക്കുള്ള റിമോട്ട് റീപ്ലേസ്‌മെന്റ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങളെല്ലാം വാറന്റിയുടെ ഭാഗമായിരിക്കും. ഉൽപ്പന്നങ്ങൾക്ക് അനുസരിച്ച് 4,000 രൂപ മുതൽ 12,000 രൂപ വരെയുള്ള മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ഉൽപ്പന്നങ്ങളുടെ ഗുണമേന്മയിലുള്ള ആത്മവിശ്വാസവും ശക്തമായ സർവീസ് സംവിധാനവുമാണ് ‘ഗോദ്‌റെജ് പ്രോമിസ്’ പ്രതിഫലിപ്പിക്കുന്നതെന്ന് അപ്ലയൻസസ് ബിസിനസ് മേധാവി കമൽ നന്തി പറഞ്ഞു. കഴിഞ്ഞ വർഷം എസികൾക്ക് മാത്രമായി നൽകിയ എക്സ്റ്റെൻഡഡ് വാറന്റിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഇത് എല്ലാ ഉൽപ്പന്നങ്ങളിലേക്കും വ്യാപിപ്പിച്ചത്.
രാജ്യത്തെ എല്ലാ വിപണന കേന്ദ്രങ്ങൾ വഴിയും ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് സാമ്പത്തിക ലാഭവും സമാധാനവും നൽകാൻ ഈ നീക്കം സഹായിക്കും.
Story Summary:
Godrej Appliances, part of Godrej Enterprises Group, has launched ‘Godrej Promise’, offering a five-year comprehensive warranty across its home appliance range. Starting April 1, 2026, products including refrigerators, washing machines, and ACs will be covered with no hidden costs. The initiative aims to build long-term customer loyalty by providing services like free gas recharge and technician visits, saving consumers up to ₹12,000 in maintenance costs.

