കൊച്ചി: പ്രമുഖ ഫിറ്റ്‌നസ് ഗിയര്‍ ബ്രാന്‍ഡായ സ്ലോവിക് (SLOVIC Fitness Brand Ambassador Tiger Shroff) തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി നടനും ഫിറ്റ്‌നസ് ഐക്കണുമായ ടൈഗര്‍ ഷെറോഫിനെ തിരഞ്ഞെടുത്തു. സമയക്കുറവോ സൗകര്യങ്ങളുടെ പരിമിതിയോ കാരണം ജിമ്മിൽ പോകാൻ കഴിയാത്തവർക്ക് വീട്ടിൽ തന്നെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്ന ‘ജിം വീട്ടിലെത്തിക്കൂ’ എന്ന ക്യാമ്പെയ്നും ഇതോടൊപ്പം പുറത്തിറക്കി.
സമയം, സ്ഥലം, സൗകര്യം എന്നിവയുടെ നിയന്ത്രണങ്ങളില്ലാതെ എല്ലാവർക്കും എളുപ്പത്തിൽ ഫിറ്റ്‌നസ് കൈവരിക്കുക എന്നതാണ് ബ്രാൻഡിന്റെ നയം. സാധാരണക്കാർക്കും കുറഞ്ഞ ചിലവിൽ ഫിറ്റ്‌നസ് ആരംഭിക്കാൻ കഴിയുന്ന പുൾ-അപ്പ് ബാറുകൾ, റെസിസ്റ്റൻസ് ബാൻഡുകൾ, ഡംബെല്ലുകൾ, യോഗ മാറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾ സ്ലോവിക് വിപണിയിലെത്തിക്കുന്നു.
വില കുറഞ്ഞ ഉപകരണങ്ങളിലൂടെ വീട്ടിൽ തന്നെ ഫിറ്റ്‌നസ് തുടങ്ങുന്നത് കൂടുതൽ സ്ഥിരതയുള്ള ജീവിതശൈലിയിലേക്ക് നയിക്കുമെന്ന് സ്ലോവിക് സഹസ്ഥാപകൻ ആകിബ് മുഹമ്മദ് പറഞ്ഞു.
ഡെലോയിറ്റ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഫിറ്റ്‌നസ് സെന്റർ അംഗത്വമുള്ളവർ വെറും 0.8% മാത്രമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 49.4% പ്രായപൂർത്തിയായവർക്കും മതിയായ ശാരീരിക പ്രവർത്തനങ്ങൾ ഇല്ല. ഈ വിടവ് നികത്താനാണ് സ്ലോവിക് ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ വൻ പ്രചാരണം ലക്ഷ്യമിടുന്ന സ്ലോവിക് ഉൽപ്പന്നങ്ങൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകളിലും ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.
Story Summary:
Leading fitness gear brand SLOVIC has signed Bollywood actor Tiger Shroff as its brand ambassador. Along with this, they launched the ‘Bring the Gym Home’ campaign to encourage home-based fitness for those who cannot visit gyms. SLOVIC products like resistance bands, pull-up bars, and dumbbells are available on major e-commerce and quick-commerce platforms like Amazon, Flipkart, Zepto, and Blinkit.

