ലഖ്നൗ: ഉത്തർപ്രദേശിലെ ബസ്തിയിൽ ആംബുലൻസിനുള്ളിൽ വെച്ച് നടന്ന അശാസ്ത്രീയമായ പ്രസവമെടുക്കൽ പരീക്ഷണത്തിനിടെ നവജാത ശിശു മരിച്ചു (Newborn Death Uttar Pradesh Basti). ഏഴു മാസം ഗർഭിണിയായ പ്രേമ ദേവി എന്ന യുവതിക്കാണ് ആരോഗ്യപ്രവർത്തകരുടെ അശ്രദ്ധയിൽ കുഞ്ഞിനെ നഷ്ടമായത്. പ്രസവത്തിനിടെ കുഞ്ഞിന്റെ ഉടൽ വേർപെടുകയും തല ഗർഭപാത്രത്തിനുള്ളിൽ കുടുങ്ങുകയും ചെയ്തു.
കുദ്രഹയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിക്ക് കഠിനമായ വേദന അനുഭവപ്പെട്ടത്. ഈ സമയം ആംബുലൻസിലുണ്ടായിരുന്ന ആശാ വർക്കർ ഡോക്ടറുടെ സേവനം തേടുന്നതിന് പകരം യുവതിക്ക് വേദനസംഹാരി ഇൻജക്ഷൻ നൽകുകയും സ്വയം പ്രസവമെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ കുഞ്ഞിന്റെ ഉടൽ മാത്രം പുറത്തുവരികയും തല വേർപെട്ട് ഉള്ളിൽ കുടുങ്ങുകയും ചെയ്തു.
കുട്ടിയുടെ ഉടൽ മാത്രം പുറത്തുവന്നതോടെ പരിഭ്രാന്തരായ ജീവനക്കാർ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തല വേർപെട്ട നിലയിൽ ഗർഭപാത്രത്തിനുള്ളിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ തല പുറത്തെടുത്തു.
യുവതി നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ആശാ വർക്കർക്കും ആംബുലൻസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പും സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Story Summary:
In a horrific incident in Basti, Uttar Pradesh, a newborn baby died during delivery inside an ambulance due to the negligence of healthcare workers. An ASHA worker’s unscientific attempt to perform the delivery resulted in the baby’s head getting detached and stuck inside the mother’s womb. The 7-month pregnant woman, Prema Devi, is currently undergoing treatment. Police have registered a case against the ASHA worker and the ambulance staff involved.

