Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeIran Israel Conflictഹോർമുസിന് പിന്നാലെ ബാബ് അൽ-മന്ദബും അടയ്ക്കും: ട്രംപിന് ഇറാൻ്റെ കടുത്ത മുന്നറിയിപ്പ്...

ഹോർമുസിന് പിന്നാലെ ബാബ് അൽ-മന്ദബും അടയ്ക്കും: ട്രംപിന് ഇറാൻ്റെ കടുത്ത മുന്നറിയിപ്പ് | Trump

🎙️ Latest Podcast

ടെഹ്റാൻ: ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം തള്ളപ്പെട്ടതിനാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ പ്രത്യാക്രമണ ഉപരോധം പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ലോകത്തെ മറ്റൊരു സുപ്രധാന സമുദ്രപാതയായ ബാബ് അൽ-മന്ദബ് കടലിടുക്കും ഉപരോധിക്കുമെന്ന സൂചനയുമായി ഇറാൻ രംഗത്തെത്തി.(After Hormuz, Bab al-Mandab will also be closed, Iran’s stern warning to Trump)

ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി ബാബ് അൽ-മന്ദബ് ഉടൻ അടയ്ക്കുമെന്ന തരത്തിലുള്ള സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇറാന്റെ പരമോന്നത നേതാവിന്റെ മുതിർന്ന ഉപദേഷ്ടാവ് അലി അക്ബർ വെലായതിയും വൈറ്റ് ഹൗസിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ബാബ് അൽ-മന്ദബിനെ ഹോർമുസ് കടലിടുക്കിന് തുല്യമായാണ് റെസിസ്റ്റൻസ് ആക്‌സിസ് കാണുന്നത്. വൈറ്റ് ഹൗസ് തങ്ങളുടെ വിഡ്ഢിത്തം തുടർന്നാൽ, ഒരൊറ്റ നീക്കത്തിലൂടെ ലോകത്തെ ഇന്ധന-വാണിജ്യ ഗതാഗതം പൂർണ്ണമായും തടയാൻ കഴിയുമെന്ന് അവർ ഉടൻ തിരിച്ചറിയും, അദ്ദേഹം പറഞ്ഞു.

ലോകത്തെ എണ്ണ, പ്രകൃതിവാതകം, ഗോതമ്പ്, വളം എന്നിവയുടെ ഗതാഗതത്തിൽ ബാബ് അൽ-മന്ദബ് കടലിടുക്കിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും കഴിഞ്ഞ ദിവസം ഓർമ്മിപ്പിച്ചിരുന്നു. ഈജിപ്തിലെ സൂയസ് കനാലുമായി ബന്ധപ്പെട്ടുകിടക്കുന്ന ബാബ് അൽ-മന്ദബ്, ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. ആഗോള എണ്ണക്കടത്തിന്റെ 12 ശതമാനവും ഏഷ്യ-യൂറോപ്പ് വ്യാപാരത്തിന്റെ വലിയൊരു ഭാഗവും ഈ വഴിയിലൂടെയാണ് നടക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കപ്പെട്ട സാഹചര്യത്തിൽ, സൗദി അറേബ്യ എണ്ണ കയറ്റുമതിക്കായി പ്രധാനമായും ആശ്രയിക്കുന്നത് ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തെയും ബാബ് അൽ-മന്ദബ് പാതയെയുമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.