Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeKerala Assembly Election 2026'UDFൽ ഉപമുഖ്യമന്ത്രി ചർച്ചയില്ല, MLA അല്ലാത്തയാൾ മുഖ്യമന്ത്രി ആകുന്നതിൽ കൂടിയാലോചിച്ച് തീരുമാനം':...

‘UDFൽ ഉപമുഖ്യമന്ത്രി ചർച്ചയില്ല, MLA അല്ലാത്തയാൾ മുഖ്യമന്ത്രി ആകുന്നതിൽ കൂടിയാലോചിച്ച് തീരുമാനം’: സണ്ണി ജോസഫ് | UDF

🎙️ Latest Podcast

കണ്ണൂർ: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കുന്നതിനെക്കുറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംഎൽഎമാർക്ക് പുറത്തുള്ള ഒരാൾ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, പാർട്ടിയിൽ കൂടിയാലോചിച്ച് ഉചിതമായ തീരുമാനമുണ്ടായാൽ അത് എല്ലാവരും അംഗീകരിക്കുമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. (There is no discussion about the Deputy Chief Minister in UDF, says Sunny Joseph )

അതേസമയം, യുഡിഎഫ് ഭരണത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡും പാർട്ടിയും ചർച്ച ചെയ്ത് എടുക്കുന്ന ഏത് തീരുമാനവും ഒറ്റക്കെട്ടായി നടപ്പിലാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയ കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

കെ. സുധാകരനെതിരെ താൻ കത്തയച്ചു എന്ന ആരോപണം സണ്ണി ജോസഫ് നിഷേധിച്ചു. ആ കത്ത് എഴുതിയത് ഞാനാണെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഡിജിപി നടപടിയെടുക്കുന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവുമായി ചേർന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിലെ വീട് നിർമ്മാണ പദ്ധതിക്ക് ഫണ്ട് വകമാറ്റമോ അഴിമതിയോ നടന്നിട്ടില്ല. സ്ഥലം ലഭ്യമാകാൻ വൈകിയതാണ് പദ്ധതി നീണ്ടുപോകാൻ കാരണമായത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസവുമായാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പൂർണ്ണമായ ടീം സ്പിരിറ്റിലാണ് പാർട്ടി പ്രവർത്തിച്ചതെന്നും വലിയ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.