HomeDon't Missമകൾക്ക് കാൻസർ, അവളെ ഉപേക്ഷിച്ച അച്ഛനും അമ്മയും; രോ​ഗത്തോട് തനിയെ ഏറ്റുമുട്ടി യുവതി...

മകൾക്ക് കാൻസർ, അവളെ ഉപേക്ഷിച്ച അച്ഛനും അമ്മയും; രോ​ഗത്തോട് തനിയെ ഏറ്റുമുട്ടി യുവതി | Cancer

മകൾക്ക് കാൻസറാണ് എന്ന് അറിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ച അച്ഛനും അമ്മയും. ഇതിലൊന്നും തകരാതെ രോ​ഗത്തോട് തനിയെ ഏറ്റുമുട്ടി ധൈര്യത്തോടെ ജീവിതത്തിൽ മുന്നോട്ടുപോയ ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 23 -കാരിയാണ് സിയ ഷിവെയ്. 2021 -ൽ, കോളേജ് പ്രവേശന പരീക്ഷയ്ക്കിടെയാണ് അവൾ പെട്ടെന്ന് ബോധരഹിതയായിത്തീരുന്നത്. ആരോഗ്യം മോശമായിരുന്നിട്ടും, അവൾ തന്റെ പരീക്ഷ പൂർത്തിയാക്കാൻ തന്നെ തീരുമാനിച്ചു. തുടർന്ന് ഡോക്ടർമാരെ കണ്ടപ്പോൾ അവൾക്ക് ബോൺ കാൻസർ ആണെന്ന് സ്ഥിരീകരിച്ചു. (Cancer)

അവളുടെ രോഗം അതിവേഗം വഷളായി. വെറും ഒരു വർഷത്തിനുശേഷം, അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് അവളുടെ വലതു കാൽ മുറിച്ചുമാറ്റേണ്ടിവന്നു. സിയയുടെ അമ്മ അവളെ ഒരു ഭാരമായിട്ടാണ് കണക്കാക്കിയത്. മുത്തശ്ശിയുടെ നിരന്തരമായ നിർബന്ധത്തിന് ശേഷമാണ് അമ്മ അവളെ ചികിത്സയ്ക്കായി ബെയ്ജിംഗിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുപോലും. അവൾക്ക് ക്യാൻസറാണ് എന്ന് അറിഞ്ഞപ്പോൾ, സിയയുടെ അച്ഛൻ അവളുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കുകയാണ് ചെയ്തത്. അവളുടെ കാൽ മുറിച്ചുമാറ്റിയതോടെ അമ്മയും അവളെ ഉപേക്ഷിച്ചു.

ഇത്രയും പ്രയാസകരമായ സാഹചര്യങ്ങൾക്കിടയിലും, സിയ ഹെഫെയ് നോർമൽ യൂണിവേഴ്സിറ്റിയിൽ ചേരുകയും തന്റെ പഠനം തുടരുകയും ചെയ്തു. ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി, അവൾ ഓൺലൈനിൽ എഴുതാൻ തുടങ്ങി. കളിപ്പാട്ടങ്ങൾ നിർമ്മിച്ച് തെരുവുകളിൽ വിൽക്കാൻ തുടങ്ങി. ചികിത്സയെയും തന്റെ ജീവിതത്തെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി ‘മിറക്കിൾ സിയ സിയ’ എന്ന പേരിൽ ഒരു ഓൺലൈൻ അക്കൗണ്ടും അവളുണ്ടാക്കി. അധികം വൈകാതെ അവളുടെ അക്കൗണ്ട് പ്രശസ്തമായി. 460,000 ഫോളേവേഴ്സായി അവൾക്ക്. മാതാപിതാക്കൾ ഉപേക്ഷിച്ചതിനുശേഷം, സിയയ്ക്ക് ആറ് തവണ ഓപ്പറേഷൻ നടത്തി. പിന്നീട്, അവൾ സ്വയം ഒരു കൃത്രിമ കാൽ വാങ്ങി, അതിൽ നടക്കാൻ പരിശീലിച്ചു.

WhatsApp Channel Banner

Latest updates

കോഴിക്കോട് ആറുവയസ്സുകാരി പനി ബാധിച്ച് മരിച്ചു | Kozhikode...

കോഴിക്കോട്: പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു (Kozhikode medical college fever death). കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ...

ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര നിർത്തലാക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന്...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി (KSRTC free travel scheme cancer patients) നിർത്തലാക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും...

കോംഗോയിയിൽ വ്യാപിച്ച എബോള വകഭേദത്തിനെതിരെ പുതിയ വാക്‌സിൻ; ഓക്‌സ്‌ഫോർഡിന്റെ...

കോംഗോ/ഓക്‌സ്‌ഫോർഡ്: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും കടുത്ത ആശങ്ക വിതച്ച് പടർന്നുപിടിക്കുന്ന എബോള (Oxford ebola vaccine trial) വൈറസിന്റെ 'ബുണ്ടിബുഗ്യോ' (Bundibugyo) എന്ന അപൂർവ്വ വകഭേദത്തിനെതിരെ പുതിയ...

ഇന്റർനെറ്റില്ലാതെ പ്രവർത്തിക്കുന്ന ബിറ്റ് ചാറ്റ് ആപ്പ് നീക്കം ചെയ്യാൻ...

ന്യൂഡൽഹി: ഇന്റർനെറ്റോ സെർവറോ ഇല്ലാതെ പ്രവർത്തിക്കുന്ന പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ 'ബിറ്റ് ചാറ്റ്' (Bitchat app github removal order) പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാൻ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിന് (GitHub)...

സിക്കിം തുരങ്ക ദുരന്തം: മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ്...

ഗാങ്ടോക്ക്/കോട്ടയം: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കം തകർന്നുണ്ടായ ദാരുണ അപകടത്തിൽ മരണപ്പെട്ട മലയാളി ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ (Sikkim tunnel collapse aneesh mohan) മൃതദേഹം...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....