പാലക്കാട് : വടക്കാഞ്ചേരി ഗേൾസ് ഹൈസ്കൂളിലെ പോളിങ് സ്റ്റേഷനിൽ കള്ളവോട്ട് ആരോപണത്തെത്തുടർന്ന് വൻ പ്രതിഷേധം. ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായതോടെ ബൂത്ത് പരിസരത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വോട്ട് മറ്റാരോ തപാൽ വോട്ടായി രേഖപ്പെടുത്തിയതാണ് തർക്കത്തിന് കാരണമായത്.(Allegation of fake votes, Protest in Vadakkencherry)
നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്യാൻ ശ്രമിച്ച സജീവനോട്, അദ്ദേഹത്തിന്റെ വോട്ട് നേരത്തെ ‘പോസ്റ്റൽ വോട്ട്’ ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. എൻഡിഎ സ്ഥാനാർത്ഥി ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. റിട്ടേണിംഗ് ഓഫീസർ സ്ഥലത്തെത്തി വ്യക്തമായ വിശദീകരണം നൽകാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് അദ്ദേഹം.

