Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ഭരണത്തുടർച്ചയുണ്ടാകും, രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്': M മുകേഷ് | M...

‘ഭരണത്തുടർച്ചയുണ്ടാകും, രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്’: M മുകേഷ് | M Mukesh

🎙️ Latest Podcast

കൊല്ലം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവരെല്ലാം എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും നടനും എംഎൽഎയുമായ എം. മുകേഷ്. കൊല്ലം സിറ്റി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(There will be continuation of this government, says M Mukesh)

കേരളത്തിൽ സമാധാനത്തോടെ ജീവിക്കണോ വേണ്ടേ എന്ന് ജനങ്ങൾ തീരുമാനിച്ചാൽ മാത്രം മതി. സമാധാനം ആഗ്രഹിക്കുന്നവർ ഇടതുപക്ഷത്തിനൊപ്പം നിൽക്കും, അദ്ദേഹം പറഞ്ഞു. വിജയസാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്നും മികച്ച വിജയം പാർട്ടിക്ക് ഉണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഷ്ട്രീയം എന്നത് തനിക്ക് ഒരു സേവനമാണ്, സിനിമ തന്റെ ഉപജീവനമാർഗ്ഗമാണ്. ആ സേവനം തുടർന്നും കൊണ്ടുപോകും. താൻ ഇപ്പോൾ സിനിമയിൽ സജീവമായിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.