Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeWorldകാലിഫോർണിയയിൽ കിംബർലി-ക്ലാർക്ക് വെയർഹൗസിന് തീയിട്ടു: വൻ നാശനഷ്ടം, ജീവനക്കാരൻ പിടിയിൽ |...

കാലിഫോർണിയയിൽ കിംബർലി-ക്ലാർക്ക് വെയർഹൗസിന് തീയിട്ടു: വൻ നാശനഷ്ടം, ജീവനക്കാരൻ പിടിയിൽ | Fire

🎙️ Latest Podcast

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ടിഷ്യൂ പേപ്പറും ടോയ്‌ലറ്റ് പേപ്പറും സൂക്ഷിച്ചിരുന്ന വമ്പൻ വെയർഹൗസിന് തീയിട്ട സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിലായി. കിംബർലി-ക്ലാർക്ക് കോർപ്പറേഷന്റെ വിതരണ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച രാവിലെ വൻ തീപിടുത്തമുണ്ടായത്. സംഭവത്തിൽ എൻ.എഫ്.ഐ ഇൻഡസ്ട്രീസ് ജീവനക്കാരനായ ചമേൽ അബ്ദുൾകരിം എന്നയാളെ പോലീസ് പിടികൂടി.(Kimberly-Clark warehouse set on fire in California, Massive damage, employee arrested)

ലോസ് ഏഞ്ചൽസിന് സമീപമുള്ള ഒന്റാറിയോയിലെ 1.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കൂറ്റൻ കെട്ടിടമാണ് പൂർണ്ണമായും കത്തിനശിച്ചത്. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകരുകയും ഉള്ളിലുണ്ടായിരുന്ന ഉൽപ്പന്നങ്ങൾ മുഴുവൻ നശിക്കുകയും ചെയ്തു. ആറാം അലാറം വിഭാഗത്തിൽപ്പെട്ട അതീവ ഗുരുതരമായ തീപിടുത്തമാണ് ഉണ്ടായത്. 175-ഓളം അഗ്നിശമന സേനാാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടുത്തത്തിന് പിന്നാലെ കാണാതായ അബ്ദുൾകരിമിനെ പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാൾ മനഃപൂർവ്വം തീയിട്ടതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ നിലവിൽ വെസ്റ്റ് വാലി ഡിറ്റൻഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്. ഏകദേശം 5 കോടി ജനങ്ങൾക്ക് ആവശ്യമായ പേപ്പർ ഉൽപ്പന്നങ്ങൾ എത്തിക്കുന്ന കേന്ദ്രമാണിത്. വെയർഹൗസ് നശിച്ചതോടെ വടക്കൻ കാലിഫോർണിയ, അരിസോണ, നെവാഡ എന്നിവിടങ്ങളിൽ ടിഷ്യൂ പേപ്പർ ലഭ്യതയിൽ കുറവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.