Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala
HomeKeralaവേങ്ങരയിൽ ഒഡിഷ സ്വദേശി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു; കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ |...

വേങ്ങരയിൽ ഒഡിഷ സ്വദേശി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു; കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ | Vengara Murder Case 2026

🎙️ Latest Podcast

വേങ്ങര: മലപ്പുറം വേങ്ങരയിൽ എ.ആർ നഗർ സഹകരണ ബാങ്കിന് സമീപത്തെ സ്വകാര്യ ക്വാർട്ടേഴ്‌സിൽ ഒഡിഷ സ്വദേശി കൊല്ലപ്പെട്ടു (Vengara Murder Case 2026). ഒഡിഷ കോരാപുട്ട് സ്വദേശി ഇന്ദർ (48) ആണ് മരിച്ചത്. സംഭവത്തിൽ ഇന്ദറിനൊപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശി പദ്‌ലംഗദാബയെ (36) വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച പുലർച്ചെയാണ് കെട്ടിടത്തിന്റെ മുകളിലെ ഓപ്പൺ ടെറസിൽ ഇന്ദറിന്റെ മൃതദേഹം കണ്ടെത്തിയത്.കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉറങ്ങിക്കിടക്കുകയായിരുന്ന ഇന്ദറിനെ പദ്‌ലംഗദാബ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.

ഇന്ദർ, പദ്‌ലംഗദാബ, ഇന്ദറിന്റെ ഭാര്യസഹോദര പുത്രൻ എന്നിവർ ഒരുമിച്ചാണ് ഈ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്നത്.

വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഇന്ദറിന്റെ ഭാര്യ ലളിത ബത്രയാണ്. മക്കൾ: പുഷ്പ, സംവിധ. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

Story Summary:
Indar (48), a native of Koraput, Odisha, was found dead at a private quarters near AR Nagar Co-operative Bank in Vengara. His roommate and co-worker, Padlangadaba (36), has been arrested by the Vengara police in connection with the murder. Preliminary investigations suggest that Indar was hit on the head with a hammer while sleeping following a dispute. The body has been moved to Manjeri Medical College for post-mortem.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.