Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala
HomeKerala Assembly Election 2026'പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതാണ്': പാകിസ്ഥാൻ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി V...

‘പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതാണ്’: പാകിസ്ഥാൻ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി V അബ്ദുറഹ്മാൻ | Muslim League

🎙️ Latest Podcast

മലപ്പുറം: താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ചെന്നാരോപിച്ച് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ രംഗത്തെത്തി. തന്റെ വാക്കുകളെ മുസ്ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ലീഗിനെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.(The reference was misinterpreted by Muslim League, Minister V Abdurahiman clarifies on Pakistan remark)

തിരൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. താനൂരിൽ നമ്മൾ രണ്ട് മത്സരങ്ങൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മത്സരം ഹോം ഗ്രൗണ്ടിലാണ്. തിരൂരിലെ പോരാട്ടം ഇന്ത്യ-പാകിസ്ഥാൻ മത്സരം പോലെ ആവേശകരമാണെന്നാണ് താൻ ഉദ്ദേശിച്ചത് എന്നാണ് മന്ത്രി പറഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തന്റെ ചിത്രം മാത്രം കാണുന്നതിൽ ചിലർക്ക് വിഷമമുണ്ടെന്നും ഇടതുപക്ഷത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തി എന്ന നിലയിലാണ് തന്റെ ചിത്രം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.