മലപ്പുറം: അർജന്റീന ഫുട്‌ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ തിരൂരിൽ യുഡി വൈഎഫിന്റെ ‘സിംബോളിക് സ്ട്രൈക്ക്’. യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീന്റെ പ്രചാരണത്തിന്റെ ഭാഗമായി മെസ്സിയുടെ പ്രതീകാത്മക രൂപം അണിനിരത്തിയാണ് വേറിട്ട റാലി സംഘടിപ്പിച്ചത്.(Unique protest with representative form of Messi and bodyguards, UDF rally against Minister V Abdurahiman)
ലയണൽ മെസ്സിയുടെ പ്രതീകാത്മക രൂപത്തെ മുൻനിർത്തിയായിരുന്നു റാലി. അർജന്റീനയുടെ ജേഴ്സിയണിഞ്ഞ നൂറുകണക്കിന് യുവാക്കളും കുട്ടികളും ഇതിൽ പങ്കെടുത്തു. പത്തോളം ആഡംബര കാറുകളും ബോഡിഗാർഡുകളുമായാണ് ‘മെസ്സി’ റാലിയിൽ നീങ്ങിയത്.
കേരളത്തിൽ അർജന്റീന ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി പലതവണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാത്തതിലെ പരിഹാസമായാണ് യുഡിഎഫ് ഈ റാലി നടത്തിയത്. നടുവിലങ്ങാടിയിൽ നിന്ന് ആരംഭിച്ച റാലി തിരൂർ ബസ് സ്റ്റാൻഡ് പരിസരത്താണ് സമാപിച്ചത്.

