HomeKerala'900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി, ബാക്കിയുള്ളവ അന്തിമഘട്ടത്തിൽ, 5 ലക്ഷം...

‘900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കി, ബാക്കിയുള്ളവ അന്തിമഘട്ടത്തിൽ, 5 ലക്ഷം വീടുകൾ പൂർത്തിയാക്കി’: പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി | CM

കണ്ണൂർ: എൽ.ഡി.എഫ്. സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടു. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.(97 percent of promises implemented, CM releases government’s 10-year progress report)

കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി സർക്കാർ നൽകിയ ഉറപ്പുകളുടെ പാലനം മുഖ്യമന്ത്രി വിശദീകരിച്ചു. 2016-ൽ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി. 2021-ലെ പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി. ബാക്കിയുള്ളവ നടപ്പിലാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. സർക്കാരിന്റെ പ്രധാന വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി കണക്കുകൾ നൽകി.

ലൈഫ് മിഷൻ പദ്ധതി വഴി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കൾക്ക് നൽകി. മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഭൂമിക്ക് പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സാധിച്ചു. ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർ തിരക്കിലായതിനാലാണ് പട്ടയ വിതരണം അഞ്ച് ലക്ഷം എന്ന ലക്ഷ്യത്തിൽ എത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു. ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, തുരങ്കപാത നിർമ്മാണം എന്നിവയിലെ പുരോഗതിയും റിപ്പോർട്ടിൽ എടുത്തുപറയുന്നു. സർക്കാരിന്റെ പത്താം വർഷത്തിൽ എൽ.ഡി.എഫ്. മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

WhatsApp Channel Banner

Latest updates

കളിക്കളത്തിനപ്പുറം സോഷ്യൽ മീഡിയയിലും വമ്പൻ ഹിറ്റ്; ഫിഫ ലോകകപ്പ്...

2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലൂടെ കളിക്കളത്തിലെ മികവിനൊപ്പം സോഷ്യൽ മീഡിയയിലും വൻ ജനപ്രീതി നേടിയെടുത്ത താരങ്ങളുടെ പട്ടിക പുറത്ത്. അർജന്റീനയുടെയും പോർച്ചുഗലിന്റെയും വമ്പൻ താരങ്ങൾക്ക് പുറമെ, ഈ ലോകകപ്പിലൂടെ സോഷ്യൽ മീഡിയയിൽ...

മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ഇരുവരും ഒറ്റക്കെട്ട്: BJPയെ സംയുക്തമായി...

ചെന്നൈ: കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പാർലമെന്റ് മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ശക്തമായ നിലപാടുമായി തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ഔദ്യോഗിക അജണ്ടയിൽ...

‘സർക്കാരുമായി പോരിന് പോകില്ല, പരാതികൾ പാർട്ടി കേൾക്കും, VD...

കോട്ടയം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുഡിഎഫ് സർക്കാരുമായി പോരിന് പോകാൻ കെ.എസ്.യു ഉദ്ദേശിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിഷയം കെ.പി.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉടൻ തന്നെ അനുകൂലമായ...

സിയാവുർ റഹ്മാൻ വധക്കേസ്: 45 വർഷമായി ഒളിവിലായിരുന്ന മുൻ...

ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാവുർ റഹ്മാനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നാലര പതിറ്റാണ്ടായി ഒളിവിലായിരുന്ന പ്രതിയെ ബംഗ്ലാദേശ് പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുൻ സൈനിക...

കാനഡയിലെ കാട്ടുതീ; പുക വ്യാപിച്ചതിന് പിന്നാലെ കാനഡയ്ക്ക് മേൽ...

വാഷിംഗ്‌ടൺ: കാനഡയിലെ കാട്ടുതീയെത്തുടർന്ന് വടക്കേ അമേരിക്കൻ നഗരങ്ങളിൽ വ്യാപിച്ച പുകയുടെ പേരിൽ കാനഡയ്ക്ക് മേൽ കൂടുതൽ നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് (Canada Wildfires Tariffs). കാനഡയിലെ കാട്ടുതീ...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...