Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeWorldUAEയുടെ 3.5 ബില്യൺ ഡോളറിൻ്റെ കടം വീട്ടാൻ പാകിസ്താൻ: ഏപ്രിൽ അവസാനത്തോടെ...

UAEയുടെ 3.5 ബില്യൺ ഡോളറിൻ്റെ കടം വീട്ടാൻ പാകിസ്താൻ: ഏപ്രിൽ അവസാനത്തോടെ മുഴുവൻ തുകയും കൈമാറും | Pakistan

🎙️ Latest Podcast

ഇസ്ലാമാബാദ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുള്ള 3.5 ബില്യൺ ഡോളറിന്റെ മുഴുവൻ കടവും ഈ ഏപ്രിൽ അവസാനത്തോടെ തിരിച്ചടയ്ക്കാൻ പാകിസ്താൻ തീരുമാനിച്ചു. വായ്പത്തുക ഉടൻ തിരികെ നൽകണമെന്ന് യുഎഇ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പാകിസ്താന്റെ ഈ അടിയന്തര നീക്കം. ഒരു മുതിർന്ന പാകിസ്താൻ കാബിനറ്റ് മന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(UAE asks Pakistan to repay $3.5 billion loan this month )

യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യമാണ് വായ്പ ഉടൻ തിരികെ ചോദിക്കാൻ യുഎഇയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.  ഏപ്രിൽ 11-ന് 45 കോടി ഡോളറും, ഏപ്രിൽ 17-ന് 200 കോടി ഡോളറും, ഏപ്രിൽ 23-ന് 100 കോടി ഡോളറും പാകിസ്താൻ കൈമാറും. ഇതിൽ 45 കോടി ഡോളർ 1996-97 കാലഘട്ടത്തിൽ എടുത്ത വായ്പയാണ്. ഏകദേശം 30 വർഷത്തിന് ശേഷമാണ് ഈ തുക പൂർണ്ണമായും സെറ്റിൽ ചെയ്യുന്നത്.

പാകിസ്താന്റെ പക്കലുള്ള 1,640 കോടി ഡോളറിന്റെ വിദേശനാണ്യ ശേഖരത്തിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. യുഎഇക്ക് നൽകാനുള്ള 350 കോടി ഡോളറിന് പുറമെ, ഏപ്രിൽ 8-ന് കാലാവധി തീരുന്ന 130 കോടി ഡോളറിന്റെ യൂറോബോണ്ടും പാകിസ്താൻ തിരിച്ചടയ്ക്കണം. ഇതോടെ ഏപ്രിൽ മാസത്തിൽ മാത്രം ആകെ 480 കോടി ഡോളറാണ് പാകിസ്താൻ ഖജനാവിൽ നിന്ന് പുറത്തേക്ക് പോകുന്നത്.

നേരത്തെ വായ്പകൾ ദീർഘകാലത്തേക്ക് നീട്ടി നൽകിയിരുന്ന യുഎഇ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹ്രസ്വകാലത്തേക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. പലിശ നിരക്ക് 3 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. വായ്പകൾ നിക്ഷേപമായി മാറ്റുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, തുക ഉടൻ വേണമെന്ന കർശന നിലപാടിലാണ് യുഎഇ. ഐഎംഎഫ് പദ്ധതി പ്രകാരം സൗദി അറേബ്യയും ചൈനയും യുഎഇയും ചേർന്ന് പാകിസ്താൻ സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള തുക നിലനിർത്തുമെന്ന് കരുതിയിരുന്നെങ്കിലും യുഎഇയുടെ പിന്മാറ്റം തിരിച്ചടിയായി. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളിൽ കയറ്റുമതിയിൽ 8 ശതമാനം ഇടിവുണ്ടായി. വിദേശ നിക്ഷേപത്തിലും ഈ വർഷം വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.