Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeCrime6 വയസുകാരന് നേരെയുള്ള രണ്ടാനച്ഛൻ്റെ ക്രൂരത: ബാലാവകാശ കമ്മീഷൻ കേസെടുത്തു; റിപ്പോർട്ട്...

6 വയസുകാരന് നേരെയുള്ള രണ്ടാനച്ഛൻ്റെ ക്രൂരത: ബാലാവകാശ കമ്മീഷൻ കേസെടുത്തു; റിപ്പോർട്ട് തേടി | Stepfather

🎙️ Latest Podcast

കാസർഗോഡ്: ആറുവയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് കമ്മീഷൻ അടിയന്തരമായി ആവശ്യപ്പെട്ടു.(Child Rights Commission registers case of stepfather’s cruelty towards 6-year-old boy, seeks report)

പ്രതിയായ ഷൗക്കത്തലി കുട്ടിയെ അതിക്രൂരമായ രീതിയിലാണ് പീഡിപ്പിച്ചത്. പുറത്തുവന്ന വിവരങ്ങൾ പ്രകാരം കുട്ടിയുടെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ശക്തിയായി അടിച്ചു. കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടുകയും കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിക്കുകയും ചെയ്തു.

രണ്ടാനച്ഛൻ തന്നെ സ്ഥിരമായി മർദിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. വീടിന്റെ ജനലിലൂടെ അയൽവാസി പകർത്തിയ മർദനദൃശ്യങ്ങളാണ് ക്രൂരത പുറംലോകമറിയാൻ കാരണമായത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.