Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeWorldഇന്ധന വിലയിൽ വൻ വർദ്ധനവ് വരുത്തി പാകിസ്ഥാൻ: ഒരു ലിറ്റർ പെട്രോളിന്...

ഇന്ധന വിലയിൽ വൻ വർദ്ധനവ് വരുത്തി പാകിസ്ഥാൻ: ഒരു ലിറ്റർ പെട്രോളിന് 458.40 രൂപ, ഡീസലിന് 520.35 രൂപ | Pakistan

🎙️ Latest Podcast

ഇസ്ലാമാബാദ്: ഇറാൻ യുദ്ധം മൂലം ആഗോളതലത്തിൽ ഉണ്ടായ ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് പാകിസ്ഥാൻ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോൾ വിലയിൽ 42.7 ശതമാനവും ഡീസൽ വിലയിൽ 54.9 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.(Pakistan Hikes Petrol Prices By 43%, Diesel Up By 55%)

പെട്രോൾ ലിറ്ററിന് 458.40 പാകിസ്ഥാൻ രൂപ, ഡീസൽ ലിറ്ററിന് 520.35 പാകിസ്ഥാൻ രൂപ എന്നിങ്ങനെയാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഈ വർദ്ധനവ് അനിവാര്യമാണ്. യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും നിലവിൽ കാണുന്നില്ല. പരിമിതമായ വിഭവങ്ങൾ ഉള്ളതിനാൽ വിലവർദ്ധനവ് ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ്, പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് പറഞ്ഞു.

അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധം പശ്ചിമേഷ്യയെ കടുത്ത സംഘർഷത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ലോകത്തിലെ ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ധന നീക്കത്തെ ഇത് ഗുരുതരമായി ബാധിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.