Description
Digital Voice of Kerala
Tuesday, March 31, 2026

Digital Voice of Kerala
HomeWorldട്രംപിനെതിരെ 'നോ കിംഗ്സ്' പ്രക്ഷോഭം; യുഎസിൽ 80-ലധികം പേർ അറസ്റ്റിൽ; ഇസ്രയേലിലും...

ട്രംപിനെതിരെ ‘നോ കിംഗ്സ്’ പ്രക്ഷോഭം; യുഎസിൽ 80-ലധികം പേർ അറസ്റ്റിൽ; ഇസ്രയേലിലും യുദ്ധവിരുദ്ധ പ്രതിഷേധം | No Kings Protest

🎙️ Latest Podcast

ലോസ് ആഞ്ചലസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കും ഇറാനുമായുള്ള യുദ്ധത്തിനുമെതിരെ ശനിയാഴ്ച അമേരിക്കയിലുടനീളം നടന്ന പ്രതിഷേധങ്ങൾ പലയിടത്തും സംഘർഷത്തിൽ കലാശിച്ചു (No Kings Protest). കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ മാത്രം 70-ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും പെപ്പർ ബോളുകളും (Pepper Balls) പ്രയോഗിച്ചു. പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ഡെൻവർ, ഡാളസ്, പോർട്ട്‌ലാൻഡ് എന്നിവിടങ്ങളിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. ഡെൻവറിൽ റോഡ് ഉപരോധിച്ചതിനെ തുടർന്ന് എട്ടോളം പേരെ അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിൽ ട്രംപിന്റെ വസതിയായ മാരലാഗോയ്ക്ക് സമീപം “നോ കിംഗ്സ്” പ്രവർത്തകരും ട്രംപ് അനുകൂലികളും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. എന്നാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

50 സംസ്ഥാനങ്ങളിലായി നടന്ന 3,300-ലധികം പ്രതിഷേധങ്ങളിൽ ഏകദേശം 80 ലക്ഷത്തോളം പേർ പങ്കെടുത്തതായാണ് സംഘാടകർ അവകാശപ്പെടുന്നത്. ഇറാനെതിരായ യുദ്ധത്തിനെതിരെ ഇസ്രയേലിലും ജനങ്ങൾ തെരുവിലിറങ്ങി. ടെൽ അവീവിലെ ഹബീമ ചത്വരത്തിലും ഹൈഫയിലും നടന്ന പ്രകടനങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ക്രമസമാധാന ലംഘനം ആരോപിച്ച് 18 പേരെ ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്തു.

Short Story Summary:
Massive “No Kings” protests erupted across all 50 US states on Saturday against President Donald Trump’s policies and the ongoing war with Iran. Over 80 people were arrested nationwide, with more than 70 detentions in Los Angeles alone following clashes with police near a federal detention center. Meanwhile, in Israel, anti-war protesters rallied in Tel Aviv and Haifa, leading to 18 arrests. The movement highlights growing global opposition to the escalating conflict in West Asia and US immigration enforcement.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.