Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeIran Israel Conflictഇറാഖിന് നന്ദിയറിയിച്ച് മുജ്തബ ഖമേനി: ഇറാൻ്റെ പുതിയ പരമോന്നത നേതാവ് കൊല്ലപ്പെട്ടെന്ന്...

ഇറാഖിന് നന്ദിയറിയിച്ച് മുജ്തബ ഖമേനി: ഇറാൻ്റെ പുതിയ പരമോന്നത നേതാവ് കൊല്ലപ്പെട്ടെന്ന് ആവർത്തിച്ച് ട്രംപ് | Mojtaba Khamenei

🎙️ Latest Podcast

വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ സുരക്ഷയെക്കുറിച്ച് ആഗോളതലത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു. മുജ്തബ ഖമേനി കൊല്ലപ്പെട്ടിരിക്കാമെന്നും ഇറാനിൽ ഇപ്പോൾ ‘ഭരണമാറ്റം’ സംഭവിച്ചു കഴിഞ്ഞതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. അഭിമുഖത്തിലാണ് ട്രംപ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.(Mojtaba Khamenei thanks Iraq, Trump reiterates that Iran’s new supreme leader has been killed )

എന്നാൽ, ഈ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇറാഖിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മുജ്തബ ഖമനിയുടെ എഴുതിത്തയ്യാറാക്കിയ സന്ദേശം ഇറാൻ പുറത്തുവിട്ടു. ഇത് ട്രംപിന്റെ വാദങ്ങളെ പ്രതിരോധിക്കാനുള്ള നീക്കമാണോ എന്ന് വ്യക്തമല്ല. ഇറാനെ സാമ്പത്തികമായും സൈനികമായും തകർക്കാനുള്ള പദ്ധതികൾ ട്രംപ് വിശദീകരിച്ചു.

ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് സൈന്യത്തിന് സാധിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ യുഎസ് സൈനികർ പശ്ചിമേഷ്യൻ തീരത്തേക്ക് നീങ്ങുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ മുഖേന യുഎസ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചതായും ട്രംപ് അവകാശപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.