Description
Digital Voice of Kerala
Sunday, March 29, 2026

Digital Voice of Kerala
HomeKerala'സിപിഎം-എസ്ഡിപിഐ ഡീൽ വെറും നുണ, യുഡിഎഫിന്റേത് രാഷ്ട്രീയ ഗിമ്മിക്ക്'; തിരൂരിൽ ആഞ്ഞടിച്ച്...

‘സിപിഎം-എസ്ഡിപിഐ ഡീൽ വെറും നുണ, യുഡിഎഫിന്റേത് രാഷ്ട്രീയ ഗിമ്മിക്ക്’; തിരൂരിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി | CPM SDPI Deal Allegations

🎙️ Latest Podcast

മലപ്പുറം: സിപിഎം-എസ്ഡിപിഐ ഡീൽ വെറും നുണയെന്നും, യുഡിഎഫിന്റേത് രാഷ്ട്രീയ ഗിമ്മിക്കെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CPM SDPI Deal Allegations).
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരൂരിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. വർഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

എസ്ഡിപിഐയുമായി സിപിഎമ്മിന് യാതൊരുവിധ ഡീലുമില്ല. യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. എൽഡിഎഫിന് ലഭിച്ച തുടഭരണം വെറും ഗിമ്മിക്കുകൾ കൊണ്ടല്ല, മറിച്ച് ജനകീയ പ്രതിബദ്ധത കൊണ്ടാണ്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് എല്ലാ മേഖലകളിലും അഭൂതപൂർവ്വമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകം അംഗീകരിച്ചതാണ്.

പ്രവാസികളെ ചേർത്തുപിടിക്കുന്ന നിലപാടാണ് എൽഡിഎഫിന്റേത്. രാജ്യത്താദ്യമായി പ്രവാസികൾക്ക് ക്ഷേമ പെൻഷൻ നടപ്പിലാക്കിയതും പ്രവാസി ക്ഷേമ ബോർഡ് രൂപീകരിച്ചതും എൽഡിഎഫ് സർക്കാരുകളാണ്. യുഡിഎഫ് എപ്പോഴും പ്രവാസി വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ പെരുമാറ്റത്തെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

തിരഞ്ഞെടുപ്പ് അടുത്തതോടെ മലപ്പുറം ജില്ലയിൽ യുഡിഎഫ് ഉയർത്തിയ വർഗ്ഗീയ വിരുദ്ധ കാർഡിന് അതേ നാണയത്തിൽ മറുപടി നൽകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എസ്ഡിപിഐയുമായുള്ള ബന്ധത്തെച്ചൊല്ലി ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള കൃത്യമായ മറുപടിയായാണ് തിരൂരിലെ ഈ പ്രസംഗം വിലയിരുത്തപ്പെടുന്നത്.

Short Story Summary:
In a press conference in Tirur, Malappuram, CM Pinarayi Vijayan dismissed the UDF’s allegations of a CPM-SDPI deal as a blatant lie meant for political gain. He asserted that the LDF has always maintained a strict anti-communal stance and that the continuous governance was a result of genuine progress in education, health, and social welfare. Highlighting the government’s pro-expat policies, including the first-ever expat welfare pension, he contrasted the LDF’s achievements with what he termed the UDF’s “anti-expat” approach.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.