ന്യൂഡൽഹി: ഭാരതത്തിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കരുത്തേകി വ്യോമയാന മേഖലയിൽ യൂറോപ്യൻ യൂണിയനുമായി നിർണ്ണായക കരാർ ഒപ്പുവെച്ചു. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിർമ്മാണത്തിൽ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനും വ്യാവസായിക സഹകരണം വർദ്ധിപ്പിക്കാനും ഈ കരാർ ലക്ഷ്യമിടുന്നു.(India and the European Union sign aircraft manufacturing agreement, crucial move )
കർണാടകയിലെ കോലാർ ജില്ലയിലുള്ള വേമഗലിൽ എയർബസിന്റെ H125 (AS350) ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നതിനുള്ള ഫൈനൽ അസംബ്ലി ലൈൻ ഈ കരാറിലൂടെ യാഥാർത്ഥ്യമാകും. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസുമായി ചേർന്നാണ് എയർബസ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ സർട്ടിഫിക്കേഷൻ ലഭിക്കാൻ ഈ കരാർ സഹായകമാകും. ഇത് ഇന്ത്യൻ നിർമ്മിത വിമാനങ്ങളുടെ ആഗോള സ്വീകാര്യത വർദ്ധിപ്പിക്കും. 2026 ജനുവരിയിൽ ന്യൂഡൽഹിയിൽ നടന്ന 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടിയിൽ കൈക്കൊണ്ട തന്ത്രപ്രധാനമായ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ കരാർ.

