Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeIran Israel Conflict'ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി': മിസൈലിൽ കുറിപ്പുമായി ഇറാൻ | Missile

‘ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി’: മിസൈലിൽ കുറിപ്പുമായി ഇറാൻ | Missile

🎙️ Latest Podcast

ടെഹ്‌റാൻ: ഇസ്രയേലിനെതിരെയുള്ള സൈനിക നടപടി ഇറാൻ വൻതോതിൽ വർദ്ധിപ്പിച്ചു. ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകളിൽ തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ലോകരാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ എഴുതിയാണ് ഇറാൻ വിക്ഷേപിച്ചത്. ഇതിന്റെ ചിത്രങ്ങളും ഇറാൻ പുറത്തുവിട്ടു.(Thank you people of India, Iran with a note on the missile)

‘ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി’ എന്ന് മിസൈലിന് പുറത്ത് എഴുതിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയെക്കൂടാതെ ജർമ്മനി, സ്പെയിൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ മിസൈലുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇറാന്റെ എയ്‌റോ സ്‌പേസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥർ മിസൈലുകൾക്ക് പുറത്ത് സന്ദേശങ്ങൾ എഴുതുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തങ്ങളുടെ പോരാട്ടത്തിന് പിന്തുണ നൽകുന്ന ആഗോള ജനതയോടുള്ള നന്ദി പ്രകടനമായാണ് ഇറാൻ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇസ്രയേലിനെതിരെ ഇറാൻ നടത്തുന്ന 83-ാമത്തെ സൈനിക നീക്കമാണിതെന്ന് ഐആർജിസി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.