Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeWorldയുഎസ് കോടതിയിൽ നിക്കോളാസ് മഡൂറോ; നിയമസഹായത്തിനായി വെനിസ്വേലൻ ഫണ്ട് ഉപയോഗിക്കുന്നതിൽ തർക്കം...

യുഎസ് കോടതിയിൽ നിക്കോളാസ് മഡൂറോ; നിയമസഹായത്തിനായി വെനിസ്വേലൻ ഫണ്ട് ഉപയോഗിക്കുന്നതിൽ തർക്കം | Nicolas Maduro US Court Hearing

🎙️ Latest Podcast

ന്യൂയോർക്ക്: അമേരിക്ക പിടികൂടിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും വ്യായാഴ്ച ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഹാജരായി (Nicolas Maduro US Court Hearing). മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജനുവരിയിൽ യുഎസ് സൈന്യം കാരക്കാസിൽ നിന്ന് പിടികൂടിയതിന് ശേഷം മഡൂറോ കോടതിയിൽ എത്തുന്ന രണ്ടാമത്തെ അവസരമാണിത്. തന്റെ നിയമപരമായ പ്രതിരോധത്തിനായി വെനിസ്വേലയുടെ സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് യുഎസ് സർക്കാർ തടയുന്നതിനെ കോടതി ചോദ്യം ചെയ്തു.

തങ്ങളുടെ നിയമസഹായത്തിനുള്ള ഫണ്ട് യുഎസ് തടയുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അതിനാൽ തങ്ങൾക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും മഡൂറോയും ഭാര്യയും കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ആൽവിൻ ഹെല്ലർസ്റ്റീൻ വ്യക്തമാക്കി. അതേസമയം, പ്രതികൾ ഇപ്പോൾ യുഎസിന്റെ തടവിലാണെന്നും അവർ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും നിരീക്ഷിച്ച ജഡ്ജി, അവർക്ക് ഇഷ്ടപ്പെട്ട അഭിഭാഷകനെ വെക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫണ്ട് തടയുന്നതിലെ യുക്തിയെ ചോദ്യം ചെയ്തു.

ജനുവരി മൂന്നിന് കാരക്കാസിലെ മഡൂറോയുടെ വസതിയിൽ യുഎസ് സ്പെഷ്യൽ ഫോഴ്സ് നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് മഡൂറോയും ഭാര്യയും പിടിയിലായത്. തുടർന്ന് ഇവരെ ന്യൂയോർക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു. മയക്കുമരുന്ന് കടത്ത്, നാർക്കോ ടെററിസം തുടങ്ങിയ കുറ്റങ്ങളാണ് മഡൂറോയ്ക്കും സംഘത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ താൻ നിരപരാധിയാണെന്നും വെനിസ്വേലയുടെ എണ്ണ സമ്പത്ത് കൈക്കലാക്കാനുള്ള യുഎസിന്റെ നീക്കമാണിതെന്നും മഡൂറോ വാദിക്കുന്നു. മഡൂറോയുടെ പുറത്താക്കലിന് ശേഷം മുൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. ഇതോടെ വാഷിംഗ്ടണും കാരക്കാസും തമ്മിലുള്ള ബന്ധത്തിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്.

കോടതിക്ക് പുറത്ത് മഡൂറോയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വലിയ തോതിൽ പ്രതിഷേധങ്ങൾ നടത്തി. മഡൂറോയ്ക്കും ഭാര്യയ്ക്കും സ്വന്തമായി അഭിഭാഷകരെ നിയമിക്കാൻ പണമില്ലെങ്കിൽ അവർക്ക് പബ്ലിക് ഡിഫൻഡർമാരുടെ സേവനം തേടാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Summary: Ousted Venezuelan President Nicolás Maduro and his wife Cilia Flores appeared in a New York court on Thursday following their capture by U.S. forces in January. The judge questioned the U.S. government’s block on Maduro using Venezuelan state funds for his legal defense, emphasizing his constitutional right to counsel, though the case will not be dismissed. Maduro faces narcoterrorism charges, which he denies, claiming the U.S. seeks control of Venezuela’s oil reserves.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.