തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്ന് വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു (India vs West Indies 1st ODI 2026). ബിസിസിഐ പുറത്തുവിട്ട 2026-27 രാജ്യാന്തര ഹോം സീസണിലെ മത്സരക്രമം അനുസരിച്ച് സെപ്റ്റംബർ 27-നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഈ പോരാട്ടം നടക്കുക.
മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് വിൻഡീസ് പര്യടനത്തിലുള്ളത്. പരമ്പരയിലെ ആദ്യ മത്സരത്തിന് തന്നെ അനന്തപുരി വേദിയാകുന്നു എന്നത് കായിക പ്രേമികൾക്ക് ഇരട്ടി മധുരമാണ് നൽകുന്നത്.
മത്സരക്രമം ചുരുക്കത്തിൽ:
ആദ്യ ഏകദിനം: സെപ്റ്റംബർ 27 (തിരുവനന്തപുരം)
രണ്ടാം ഏകദിനം: സെപ്റ്റംബർ 30 (ഗുവാഹത്തി)
മൂന്നാം ഏകദിനം: ഒക്ടോബർ 3 (ചണ്ഡിഗഡ്)
ഏകദിന പരമ്പരയ്ക്ക് ശേഷം ഒക്ടോബർ 6 മുതൽ 17 വരെ ലഖ്‌നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായി അഞ്ച് ടി20 മത്സരങ്ങളും നടക്കും.
മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് ഒരു ഏകദിന മത്സരം എത്തുന്നത്. 2023 ജനുവരിയിലായിരുന്നു ഇവിടെ അവസാനമായി ഏകദിനം നടന്നത്. ഈ വർഷം ജനുവരി 31-ന് നടന്ന ഇന്ത്യ-ന്യൂസീലൻഡ് ടി20 മത്സരത്തിന് ശേഷം കാര്യവട്ടത്ത് നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം കൂടിയാണിത്.
കേരളത്തിലെ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് പത്മനാഭന്റെ മണ്ണിൽ വീണ്ടും നീലക്കുപ്പായക്കാരെ കാണാനുള്ള വലിയൊരു അവസരമാണ് ബിസിസിഐയുടെ ഈ പ്രഖ്യാപനത്തിലൂടെ കൈവന്നിരിക്കുന്നത്.
Short Story Summary:
Thiruvananthapuram’s Greenfield International Stadium is set to host the first ODI of the West Indies tour of India on September 27, 2026. This marks the return of ODI cricket to the city after a three-year hiatus. The tour consists of three ODIs and five T20Is across various Indian cities, concluding on October 17. Kerala cricket fans are thrilled as this will be the first major international match in the capital since the India-New Zealand T20 earlier this year.

