Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKerala'തുടർനടപടികൾ വേണ്ട': ശബരിമല കൊടിമര പുനർനിർമ്മാണ കേസ് നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി...

‘തുടർനടപടികൾ വേണ്ട’: ശബരിമല കൊടിമര പുനർനിർമ്മാണ കേസ് നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി | Sabarimala

🎙️ Latest Podcast

കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ സ്വർണ്ണ വിനിയോഗവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു.(No further action required, High Court closes Sabarimala flagpole reconstruction case)

കൊടിമര പുനർനിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണം വിനിയോഗിച്ചതിൽ ക്രമക്കേടുകൾ നടന്നില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. പുനർനിർമ്മാണത്തിനായി ആകെ 412 ഗ്രാം സ്വർണ്ണമാണ് സംഭാവനയായി ലഭിച്ചത്. ലഭിച്ച മുഴുവൻ സ്വർണ്ണവും വാജിവാഹനം, അഷ്ടദിക്പാലകർ എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചതായി വിജിലൻസ് സ്ഥിരീകരിച്ചു.

സംഭവത്തിൽ സിനിമാ താരങ്ങൾ ഉൾപ്പെടെ 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. മോഹൻലാൽ, സുരേഷ് ഗോപി, പ്രിയദർശൻ, രഞ്ജി പണിക്കർ, ഷാജി കൈലാസ് തുടങ്ങി 27 പ്രമുഖരാണ് സ്വർണ്ണം സംഭാവന നൽകിയത്. ഇതിൽ നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.