ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ഫ്രാഞ്ചൈസിയായി മാറിയ റെക്കോർഡ് വില്പനയിൽ പ്രതികരണവുമായി മുൻ ഉടമ വിജയ് മല്യ (Vijay Mallya React RCB Record Sale). 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,500 കോടി രൂപ) ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ആർസിബിയെ ഏറ്റെടുത്തതിന് പിന്നാലെയാണ് മല്യ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.
താൻ ഈ ടീമിനെ വാങ്ങിയ കാലത്തെ ഓർമ്മിച്ചുകൊണ്ടാണ് മല്യ പ്രതികരിച്ചത്. “2008-ൽ 450 കോടി രൂപയ്ക്ക് ഞാൻ ഈ ഫ്രാഞ്ചൈസി വാങ്ങിയപ്പോൾ പലരും എന്നെ പരിഹസിച്ചു. അതൊരു വെറും ആഡംബര പദ്ധതിയോ ഭ്രാന്തോ ആണെന്ന് പലരും വിമർശിച്ചു. എന്നാൽ ഇന്ന് എന്റെ ആ 450 കോടി രൂപയുടെ നിക്ഷേപം 16,500 കോടി രൂപയായി വളർന്നത് കാണുമ്പോൾ അഭിമാനമുണ്ട്,” മല്യ കുറിച്ചു. വിരാട് കോലിയെപ്പോലുള്ള യുവതാരങ്ങളെ ടീമിലെടുത്തതും ആർസിബി ആരാധകരുടെ പിന്തുണയും തന്റെ ജീവിതത്തിലെ മായാത്ത ഓർമ്മകളാണെന്നും മല്യ കൂട്ടിച്ചേർത്തു.
I would like to heartily congratulate the new owners of RCB. I wish them the very best and Godspeed with the most valuable IPL franchise. When I bought the franchise in 2008 for INR 450 crores, most people laughed at me and criticised my investment as a vanity project. Behind my…
— Vijay Mallya (@TheVijayMallya) March 26, 2026
ആദിത്യ ബിർള ഗ്രൂപ്പിനൊപ്പം ബ്ലാക്ക്‌സ്റ്റോൺ, യുഎസ് നിക്ഷേപകനായ ഡേവിഡ് ബ്ലിറ്റ്‌സറുടെ ബോൾട്ട് വെഞ്ചേഴ്സ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവരടങ്ങിയ കൺസോർഷ്യമാണ് ആർസിബിയെ വാങ്ങിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ടീമായി ബെംഗളൂരു മാറി. അടുത്തിടെ രാജസ്ഥാൻ റോയൽസിനെ 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,290 കോടി രൂപ) യുഎസ് കൺസോർഷ്യം ഏറ്റെടുത്തിരുന്നു. ആ റെക്കോർഡാണ് ഇപ്പോൾ ആർസിബി മറികടന്നിരിക്കുന്നത്.
Summary
Vijay Mallya, the former owner of Royal Challengers Bengaluru (RCB), reacted to the franchise’s record-breaking sale for $1.78 billion (approx. ₹16,500 crore) to a consortium led by the Aditya Birla Group. Recalling his initial investment of ₹450 crore in 2008, Mallya noted that while people laughed at him then, the massive growth in valuation is “immensely gratifying.”

