Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeIran Israel Conflict'നിങ്ങളെന്താ സ്വയം ചർച്ച ചെയ്യുകയാണോ?': ട്രംപിനെ പരിഹസിച്ച് ഇറാൻ | Trump

‘നിങ്ങളെന്താ സ്വയം ചർച്ച ചെയ്യുകയാണോ?’: ട്രംപിനെ പരിഹസിച്ച് ഇറാൻ | Trump

🎙️ Latest Podcast

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇറാനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളെ പൂർണ്ണമായും തള്ളി ഇറാൻ. യുഎസ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതിയെ പരിഹസിച്ച ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫാഗാരി, നിലവിൽ അത്തരം ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് വ്യക്തമാക്കി. സ്റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തുവിട്ട വീഡിയോ പ്രസ്താവനയിലായിരുന്നു ഇറാന്റെ പ്രതികരണം.(Are you negotiating with yourself, Iran mocks Trump on his statements)

ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നുള്ള ട്രംപിന്റെ വാദങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. ആദ്യ ദിവസം മുതൽ ഇന്നുവരെ ഞങ്ങളുടെ നിലപാട് ഒന്നാണ്; നിങ്ങളെപ്പോലെയുള്ള ഒരാളുമായി ഇറാൻ ഒരിക്കലും യോജിപ്പിലെത്തില്ല, സോൾഫാഗാരി പറഞ്ഞു. പാകിസ്ഥാൻ ഇടനില നിന്നാണ് അമേരിക്കയുടെ 15 ഇന പദ്ധതി ഇറാന് സമർപ്പിച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങൾ വിജയിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യമാണ് ഇറാൻ ഉയർത്തുന്നത്.

നിങ്ങളുടെ ആഭ്യന്തര സംഘർഷങ്ങൾ സ്വയം ചർച്ച ചെയ്യേണ്ട ഘട്ടത്തിലെത്തിയോ എന്ന് യുഎസിനെ പരിഹസിക്കാനും ഇറാൻ വക്താവ് മറന്നില്ല. ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ തയ്യാറാണെന്ന് അറിയിച്ചതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്റെ ഈ കർശന നിലപാട് പുറത്തുവരുന്നത്. നയതന്ത്ര ചർച്ചകളെക്കുറിച്ച് അമേരിക്ക സംസാരിക്കുമ്പോഴും, പശ്ചിമേഷ്യയിലേക്ക് ഏകദേശം 5,000 മറൈൻ സൈനികരെയും ആയിരക്കണക്കിന് നാവികരെയും വിന്യസിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.