ലണ്ടൻ: ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഇറാൻ ( Strait of Hormuz). ഇറാനോട് ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ അധികൃതരുമായി ഏകോപിപ്പിച്ച് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാമെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയെയും ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനെയും (IMO) അറിയിച്ചു.
ലോകത്തെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. യുദ്ധത്തെത്തുടർന്ന് ഈ മേഖലയിലൂടെയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഇറാനെതിരെ ആക്രമണം നടത്തുന്ന രാജ്യങ്ങളെ സഹായിക്കാത്ത കപ്പലുകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അയച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം, അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ഉടമസ്ഥതയിലുള്ളതോ അവരെ പിന്തുണയ്ക്കുന്നതോ ആയ കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാൻ അനുവാദമുണ്ടാകില്ല.
ഇറാനെതിരെയുള്ള ശത്രുതാപരമായ നീക്കങ്ങൾക്കായി ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും യുഎൻ സെക്യൂരിറ്റി കൗൺസിലിന് നൽകിയ കത്തിൽ ഇറാൻ വ്യക്തമാക്കി. രാജ്യാന്തര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ലണ്ടൻ ആസ്ഥാനമായുള്ള ഐഎംഒയിലെ 176 അംഗരാജ്യങ്ങൾക്കിടയിലും ഈ സന്ദേശം കൈമാറിയിട്ടുണ്ട്.
Summary
Iran has informed the United Nations and the International Maritime Organization (IMO) that “non-hostile vessels” may safely transit the strategic Strait of Hormuz, provided they coordinate with Iranian authorities. The transit is allowed only for ships that do not support or participate in acts of aggression against Iran.

