Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeNationalനടി ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു | Harshil Kalia Death...

നടി ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു | Harshil Kalia Death News

🎙️ Latest Podcast

ജയ്പൂർ: രാജസ്ഥാനിലെ പ്രമുഖ നടിയും മോഡലുമായ ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു (Harshil Kalia Death News). തിങ്കളാഴ്ച രാത്രി 11:30 ഓടെയാണ് ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിൽ അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിലിടിച്ച് ഇടതുവശത്തേക്ക് മറിയുകയായിരുന്നു. കാർ അതിവേഗത്തിൽ വന്ന് ഡിവൈഡറിലിടിച്ച് മറിയുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കാർ ഉയർത്തുകയും ഹർഷിലിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണമായി. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.അമിതവേഗതയാണോ അതോ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചതാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ സജീവമായിരുന്നു ഹർഷിൽ കാലിയ. ‘ക്രൈം നെക്സ്റ്റ് ഡോർ’ എന്ന വെബ് സീരീസിലൂടെയും നിരവധി രാജസ്ഥാനി ആൽബങ്ങളിലൂടെയും ഇവർ ശ്രദ്ധേയയായിരുന്നു. ഒരു വാർത്താ ചാനലിൽ ആങ്കറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തകനായ ബി.എം. കാലിയയുടെ മകളാണ് ഹർഷിൽ.

Story Summary:
Renowned Rajasthani actress and model Harshil Kalia (30) died in a car accident in Jaipur late Monday night. The accident occurred at around 11:30 PM on Shipra Path Road while she was returning home from work. CCTV footage shows her car losing control and hitting a divider before flipping over. Despite being rushed to a private hospital by locals, she succumbed to severe head injuries. Harshil was known for her roles in the web series Crime Next Door, several Rajasthani music videos, and her stint as a news anchor. Police are investigating if speeding was the primary cause of the crash.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.