Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeWorldഹോർമൂസിനെ മറികടക്കാൻ സൗദി-UAE 'ട്രേഡ് ബ്രിഡ്ജ്': ദമാം - ഷാർജ നേരിട്ട്...

ഹോർമൂസിനെ മറികടക്കാൻ സൗദി-UAE ‘ട്രേഡ് ബ്രിഡ്ജ്’: ദമാം – ഷാർജ നേരിട്ട് കണക്ടിവിറ്റി ഉറപ്പാക്കും | Trade bridge

🎙️ Latest Podcast

ദുബായ്: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ, ബദൽ മാർഗ്ഗമായി പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദി അറേബ്യയും യുഎഇയും. ഇവർ സംയുക്‌തമായാണ് ട്രേഡ് ബ്രിഡ്ജ് കൊണ്ടുവരുന്നത്.(New UAE–Saudi Arabia trade bridge launched to improve cargo flow and supply chain continuity)

ഹോർമൂസ് കടലിടുക്കിലൂടെയുള്ള അപകടകരമായ യാത്ര ഒഴിവാക്കി, യുഎഇയുടെ കിഴക്കൻ തീരത്തെയും സൗദിയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ റൂട്ട്. ഷാർജയെയും ദമാമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന കര-കടൽ ഗതാഗത സംവിധാനമാണിത്. യുഎഇയുടെ കിഴക്കൻ തീരത്തുള്ള ഖോർഫക്കാൻ കൊമേഴ്‌സ്യൽ ടെർമിനൽ വഴി ചരക്കുകൾ എത്തിക്കുന്നതിലൂടെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്ര പൂർണ്ണമായും ഒഴിവാക്കാം. അതിനിടെ, ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്നും ആക്രമണങ്ങളുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.