ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ നയതന്ത്ര കേന്ദ്രത്തിന് നേരെ ആക്രമണം. ആക്രമണത്തെത്തുടർന്ന് നയതന്ത്ര സമുച്ചയത്തിനുള്ളിൽ വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ചെയ്തു. (US diplomatic facility near Baghdad airport in flames after attack)
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പശ്ചിമേഷ്യയിൽ നടന്ന വിവിധ സംഘർഷങ്ങളിലായി 13 യുഎസ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാൻ നടത്തുന്ന തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ നയതന്ത്ര കേന്ദ്രങ്ങൾ കനത്ത ജാഗ്രതയിലാണ്. സുരക്ഷാ കാരണങ്ങളാൽ കുവൈറ്റിലെയും സൗദി അറേബ്യയിലെയും യുഎസ് എംബസികൾ നിലവിൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.

