Sunday, February 8, 2026
HomeCrime'പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിങ്ങളെ നാട് കടത്തും': യുഎസ് കോൺഗ്രസ് അംഗം...

‘പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിങ്ങളെ നാട് കടത്തും’: യുഎസ് കോൺഗ്രസ് അംഗം മാക്സ്‌വെൽ അലജാൻഡ്രോ ഫ്രോസ്റ്റിന് നേർക്ക് വംശീയ ആക്രമണം, പ്രതി പിടിയിൽ | Racist attack

വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളായ മാക്സ്‌വെൽ അലജാൻഡ്രോ ഫ്രോസ്റ്റ് വംശീയ ആക്രമണത്തിന് ഇരയായി. ഉട്ടായിലെ പാർക്ക് സിറ്റിയിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിനിടെയാണ് സംഭവം. അക്രമി മാക്‌സ്വെല്ലിന്റെ മുഖത്ത് ഇടിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ വെളിപ്പെടുത്തി.(President Donald Trump will deport you, Racist attack on US Congressman, suspect arrested)

ഫെസ്റ്റിവൽ വേദിയിൽ വെച്ച് അദ്ദേഹത്തെ സമീപിച്ച അക്രമി വംശീയ അധിക്ഷേപങ്ങൾ ചൊരിയുകയായിരുന്നു. “പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിങ്ങളെ നാടുകടത്തും” എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ഇതിന് പിന്നാലെ അക്രമി മാക്സ്‌വെല്ലിൻ്റെ മുഖത്ത് ഇടിച്ചു. തുടർന്ന് വംശീയ അധിക്ഷേപങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഇയാൾ സ്ഥലത്തുനിന്ന് ഓടിപ്പോയി.

ആക്രമണത്തിന് തൊട്ടുമുമ്പ് ഇയാൾ താൻ വെളുത്ത വർഗക്കാരനായതിൽ അഭിമാനിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ക്രിസ്റ്റ്യൻ യംഗ് എന്നയാളെ പാർക്ക് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് രാഷ്ട്രീയവും വംശീയവുമായ മാനങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates